ന്യൂദല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബിന് സംസാരിക്കാനായില്ല. വിളിച്ച സമയത്ത് ഹാജരാവാത്തതിനാലാണ് സംസാരിക്കാനുള്ള അവസരം നിഷേധിച്ചത്. സഭയിലില്ലാത്തതിനെത്തുടര്‍ന്നാണ് ഈ നടപടി. വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് അദ്ദേഹം സഭയിൽ എത്തിയത്.
ഇതോടെ ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ വഹാബിന് സാധിക്കാതെ പോയി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കിയത്.