Kerala News

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ അടുത്ത മാസം മുതൽ ; കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ യോഗത്തിലാണ് അടുത്തമാസം തന്നെ കുട്ടികള്‍ക്ക് രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ്് മാണ്ഡവ്യ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒരുങ്ങുന്നതായി സൂചന നല്കിയിരുന്നു..
ഈ മാസം ആദ്യം വാക്‌സിന്‍ കൈകാര്യം ചെയ്യുന്ന ദേശീയ വിദഗ്ധസംഘത്തിന്റെ തലവന്‍ ഡോക്ടര്‍ എന്‍ കെ അററോയും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്തംബറില്‍ തുടങ്ങുമെന്നും സിഡസ് വാക്‌സിനാണ് കൂട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനായി പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സിഡസ് എന്നീ വാക്‌സിനുകള്‍ക്കു പുറമേ ഫൈസര്‍ വാക്‌സിനും കുട്ടികള്‍ക്കായി തയ്യാറായതായി രണ്‍ദീപ് ഗുലേറി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബി ജെ പി പാര്‍ലമെന്ററിയോഗത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തമാസം തന്നെ വിതരണത്തിന് എത്തുമെന്ന് അറിയിച്ചത്.

കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നത് കൊവിഡ് പ്രതിരോധത്തിന്റെ സുപ്രധാനഘട്ടമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!