Kerala News

അറിയിപ്പുകൾ

നോര്‍ക്ക അറ്റസ്റ്റേഷന്‍ പുനരാരംഭിച്ചു

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിച്ചതായി സെന്റര്‍ മാനേജര്‍ അറിയിച്ചു. നോര്‍ക്ക് റൂട്ട്‌സിന്റെ www.norkaroots.org വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷകര്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് അറ്റസ്റ്റേഷന് ഹാജരാകാം.

സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ സെമിനാര്‍

എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉപരിപഠന സാധ്യതകളെകുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ജൂലൈ 27 ന് വൈകീട്ട് അഞ്ചിനകം www.cdckerala.in എന്ന വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം വഴിയും 0496 2615500 നമ്പർ ടെലഫോണില്‍ ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാമെന്ന് പേരാമ്പ്ര എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

സിനിമാ പ്രേമികൾക്ക് ഓണസമ്മാനവുമായി സിനിയ ഒടിടി പ്ലാറ്റ്ഫോം

ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സിനിയ. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക പ്രശംസ ഏറെ പിടിച്ചുപറ്റിയ ‘സിനിയ’ ,അഞ്ച് വർഷത്തെ സബ്‌സ്‌ക്രിപ്ഷൻ പാക്കേജിന് 999 രൂപക്ക് നൽകുന്ന ഓഫറാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് സിനിയയിലൂടെ കൂടുതൽ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാനേജിംങ് ഡയറക്ടർ ബിജു മണികണ്oൻ അറിയിച്ചു.

പുതിയ സിനിമകൾ, മികച്ച ഷോട്ട്ഫിലിമുകള്‍, വെബ് സീരിസുകൾ ,ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് സിനിയയിൽ ഉള്ളത്.
ഉള്ളടക്കത്തിലെ സുതാര്യതയും ആവിഷ്ക്കാരത്തിലെ പുതുമയും കൊണ്ട് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകളില്‍നിന്ന് ഏറെ ശ്രദ്ധേയമാണ് ഈ ഒടിടി. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ വിരുന്നൊരുക്കി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ കൂടുതല്‍ പുതുമകള്‍ ആവിഷ്ക്കരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മെഷീൻ ഓപ്പറേറ്റർ: 21 ലെ ഇന്റർവ്യൂ 26 ലേക്ക് മാറ്റി
ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി 21ലേക്ക് മാറ്റിനിശ്ചയിച്ച സാഹചര്യത്തിൽ ഔഷധിയിൽ അന്ന് മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 26 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി എം.ഡി അറിയിച്ചു. അഭിമുഖത്തിന് നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിന് മാറ്റമില്ല.

ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുമേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ(ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്.

ചുമതലയേറ്റു
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ ചെയർമാനായി ജസ്റ്റിസ് (റിട്ട) കെ. എബ്രഹാം മാത്യു ചുമതലയേറ്റു. കമ്മീഷൻ അംഗങ്ങളായി എൻ.യു. ജോൺകുട്ടി (എറണാകുളം), വി. ചാമുണ്ണി (പാലക്കാട്), പി.എം. ഇസ്മായിൽ (എറണാകുളം), കെ.ജി. രവി (കൊല്ലം), ജോസ് പാലത്തിനാൽ (ഇടുക്കി), കെ.എം. ദിനകരൻ (എറണാകുളം) എന്നിവരും ചുമതലയേറ്റു.

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്റ്റ്് ഫെല്ലോയുടെയും പ്രോജക്റ്റ് അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് www.kfri.res.inസന്ദർശിക്കുക

പാർട്ട് ടൈം സ്വീപ്പർ ഇന്റർവ്യൂ 28 ലേക്ക് മാറ്റി
ബക്രീദ് പ്രമാണിച്ച് 21 ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ ചാക്ക റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്ററിൽ 21 ന് പാർട്ട് ടൈം സ്വീപ്പറുടെ തസ്തികയിലേയ്ക്ക് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 28 ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി വ്യാവസായിക പരിശീലന വകുപ്പ് അറിയിച്ചു.

സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍ ട്രെയിനി തസ്തികകളിലാണ് നിയമനം. യോഗ്യത : പ്ലസ് ടു. ജൂലൈ 26 ന് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployability8721@gmail.com ഇ- മെയിലില്‍ ജൂലൈ 23 നകം അപേക്ഷിക്കണം. സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജില്‍ ലഭിക്കും. ഫോണ്‍ – 0495 2370176.

ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍

പുറമേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ റീ ഏജന്റുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി ജൂലൈ 30 ഉച്ചക്ക് 12 മണി. ഫോണ്‍ : 0496 2581880.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

ടെലിവിഷന്‍ ജേണലിസത്തില്‍ കെല്‍ട്രോണ്‍ നടത്തുന്ന ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ആന്റ് ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 10നകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്,കോഴിക്കോട് 673002.
വിശദവിവരങ്ങള്‍ക്ക് : 6238840883, 8137969292.

വാഹന ടെണ്ടര്‍

വനിതാശിശു വികസന വകുപ്പിനു കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2021 സപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് എടുക്കുവാന്‍ മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0495 2555225, 9562246485.

കോവിഡ് വ്യാപനം;
കൊടുവള്ളിയില്‍ കര്‍ശന നിയന്ത്രണം

കൊടുവള്ളി നഗരസഭയില്‍ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൊടുവള്ളി നഗരസഭയും കൊടുവള്ളി പോലീസും സംയുക്തമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

കൂടുതല്‍ രോഗികളുള്ള ഡിവിഷനുകളെ ക്രിട്ടിക്കല്‍ സോണുകളായി പരിഗണിച്ച് പ്രാദേശിക റോഡുകള്‍ അടച്ചിടും. അത്തരം ഡിവിഷനുകളില്‍ ദിവസേന ഓണ്‍ലൈനായി ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു. വീടുകളില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കണം.ആര്‍ആര്‍ടിയും പോലിസും സംയുക്ത പരിശോധനകള്‍ നടത്തും. പെരുന്നാള്‍ നമസ്‌ക്കാരം 40 ആളുകളില്‍ പരിമിതപ്പെടുത്തണം. കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും സഹായികള്‍ക്കും ഇന്ന് (ജൂലൈ 20) കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തും.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി. മൊയ്തീന്‍കോയ, വി.സിയ്യാലി ഹാജി, എന്‍.കെ.അനില്‍കുമാര്‍, റംസിയമോള്‍, റംല ഇസ്മാഈല്‍, കൗണ്‍സിലര്‍മാരായ പി.വി.ബഷീര്‍, ഹസീന നൗഷാദ്, ശഹര്‍ബാന്‍ അസ്സയിനാര്‍, ടി.കെ. ശംസുദ്ദീന്‍, അഷ്‌റഫ് ബാവ, ഹസീന നാസര്‍, കൊടുവള്ളി പോലിസ് സബ് ഇന്‍സ്പക്ടര്‍ അഭിലാഷ്, നഗരസഭ സെക്രട്ടറി എ.പ്രവീണ്‍, ഹെൽത്ത് ഇൻസ്പെക്ടർ ശശി, ആര്‍ആര്‍ടി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്നവർക്ക്
സൗജന്യ കോവിഡ് പരിശോധന

കൊടുവള്ളി നഗരസഭ പരിധിയിൽ കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും സഹായികള്‍ക്കും ഇന്ന് (ജൂലൈ 20) കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ സൗജന്യമായി കോവിഡ് പരിശോധന നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അറിയിച്ചു.

ഐ.എച്ച്.ആര്‍.ഡി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ – യോഗ്യത : ബിരുദം, ഡി സി എ – പ്ലസ് ടു,
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്
(എ.ഡി.ബി.എം.ഇ) – യോഗ്യത : ബിരുദം (ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങള്‍ / 3 വര്‍ഷത്തെ ഡിപ്ലോമ )
അപേക്ഷ ഫോമും പ്രോസ്‌പെക്റ്റസും www.ihrd.ac.in വെബ്സൈറ്റില്‍നിന്നും ഡൌണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസായ 150 രൂപ പണം/ഡി.ഡി (പട്ടിക ജാതി പട്ടികവര്‍ഗ്ഗവിഭാഗത്തിനു 100 രൂപ) സഹിതം വടകര മോഡല്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ ജൂലൈ 23 നകം സമർപ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920.

ഇന്ന് റേഷന്‍ കടകൾക്ക് പ്രവര്‍ത്തി ദിവസം

സംസ്ഥാനത്ത് ബക്രീദ് ജൂലൈ 21 ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ റേഷൻ കടകള്‍ക്ക് ഇന്ന് (ജൂലൈ 20) പ്രവര്‍ത്തി ദിനവും നാളെ (ജൂലൈ 21) അവധിയുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ് 22 മുതല്‍

കോവിഡ് സമൂഹവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ ജൂലൈ 22 മുതൽ കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലെ ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഡ്രൈവിംഗ് ടെസ്റ്റിന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതും സാനിറ്റൈസര്‍ കരുതേണ്ടതും മൂന്നു ദിവസത്തിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ ഹാജരാക്കേണ്ടതുമാണ്. കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുവാന്‍ ഉളളവര്‍ക്കു മാത്രമേ ജൂലൈ 22 ന് ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടായിരിക്കുകയൂളളൂ. ഏപ്രില്‍ 23 ന് ടെസ്റ്റ് നടക്കേണ്ടിരിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജൂലൈ 23 ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. ആര്‍.ടി.ഒ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് കൃത്യസമയത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം സഹായധനം

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങൾക്കും അനുബന്ധത്തൊഴിലാളികള്‍ക്കും ആയിരം രൂപ സാമ്പത്തികസഹായം അനുവദിക്കുമെന്ന് റീജ്യണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലെ 69,000 തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി ആനുകൂല്യം മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഡി.ബി.ടി സിസ്റ്റം മുഖേന എത്തിക്കുന്നതിന് നടപടി ആരംഭിച്ചു.


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!