കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 41,806 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 581 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചു നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.39 ശതമാനമാണിത്.
രാജ്യത്ത് ഇതുവരെ 3,09,87,880 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,11,989 പേർക്ക് മഹാമാരിയിൽ ജീവൻ നഷ്ടമായി.
അതേസമയം, കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ട പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചു.

