കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാലയ മേധാവികളുടേയും, പി ടി എ യുടേയും യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. BRC ട്രൈനര്‍ നാസര്‍ പദ്ധതി വിഷദീകരിച്ചു.
ശുചിത്യം കുട്ടിക്കളിലൂടെ സ്കൂളുകളിലെ അജൈവ മാലിന്യം ശേഖരിച്ച് വെക്കുവാന്‍ സംവിധാനം ഏര്പെടുതുവാനും ക്ലീന്‍ കേരള ഏജന്‍സിക്ക് കൈമാറുവാനും തീരുമാനിച്ചു. കൂടാതെ വിഷ രഹിത പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍, വെയ്സ്റ്റ് ബിന്‍ സ്ഥാപിക്കുക, സ്റ്റീല്‍ പ്ലൈറ്റ് ഗ്ലാസ് എന്നിവയിലേക്ക് മാറുക തുടങ്ങിയവയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി കോയ, വികസന ചെയര്‍പേഴ്സണ്‍ ആസിഫ, ക്ഷേമകാര്യ ചെയര്മാന് ഹിതേഷ് കുമാര്‍, മെമ്പര്‍മാരായഎം.വി ബൈജു, വിനോദ് പടനിലം,സുനിത കുറുമണ്ണില്, ഷീജ, ഷംജിത്ത്, ഷമീന വെള്ളക്കാട്ട്, ടി.കെ സീനത്ത്, എ കെ ഷൗക്കത്ത് ,ശ്രീബ, അസ്ബിജ, തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം സിദ്ദീഖ് മാസ്റ്റ്ര് സ്വാഗതവും, BRC കോഡിനേറ്റര്‍ ബഷീര്‍ നന്ദിയും പറഞ്ഞു.