Kerala News

തെരഞ്ഞടുപ്പ് കമ്മീഷന്റെ ലാപ്‌ടോപ്പില്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങൾ പുറത്തായി; ഉദ്യോഗസ്ഥന്റെ മൊഴി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ആറ് കമ്പ്യൂട്ടറും 3 ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. വോട്ടര്‍ പട്ടിക ചോര്‍ച്ചാ പരാതിയിലാണ് നടപടി.

വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇലക്ഷന്‍ കമ്മീഷന്‍ രഹസ്യമായി സൂക്ഷിക്കുന്ന തരം വിവരങ്ങളാണ് പ്രചരിച്ചത്. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി.

ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമ്മതിക്കേണ്ടി വന്നു.

കമ്മീഷന്‍ കണ്ടെത്തിയ ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. അതിനിടെ, ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വോട്ടര്‍ പട്ടിക ചോര്‍ന്നതായി ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.

കമ്മീഷന്റെ ലാപ്‌ടോപ്പില്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് പുറത്തുപോയത്. രഹസ്യവിവരങ്ങള്‍ ഒഴിവാക്കി വോട്ടര്‍പട്ടികയിലെ പേരുവിവരങ്ങള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!