National

തിര‍ഞ്ഞെടുപ്പ് കമ്മിഷന് നിയന്ത്രണം

  • 16th September 2023
  • 0 Comments

ന്യൂഡൽഹി∙കേന്ദ്രസർക്കാരിൻ്റെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധികളുൾപ്പെടെ പുനർനിർണയത്തിനുള്ള നീക്കത്തിൽ ആശങ്കയുയർത്തി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. അടുത്ത ആഴ്ചയിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത് ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച െചയ്യാനാണെന്നാണ് അഭ്യൂഹം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ശമ്പളം, അലവൻസ് തുടങ്ങിയവയിലുൾപ്പെടെ മാറ്റമുണ്ടാകും. 1991ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആക്ടിന് പകരം പുതിയ നിയമം കൊണ്ടുവരാനാണ് നീക്കം. മുഖ്യ തിര‍ഞ്ഞടുപ്പ് കമ്മിഷണ്ർ , കമ്മിഷൻ അംഗങ്ങൾ തുടങ്ങിയവരെ നിയമിക്കുന്നതിനും അവരുടെ സേവന, വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നതിനുമുള്ള ബിൽ ആണ് സർക്കാർ രാജ്യസഭയിൽ […]

National News

ജയിച്ചവർക്ക് ആഘോഷിക്കാം; നിയന്ത്രണങ്ങളിൽ ഇളവ്

  • 10th March 2022
  • 0 Comments

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.നേരത്തെ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കലാശക്കൊട്ടും ആഘോഷ പരിപാടികളുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.

National News

കോവിഡ് വ്യാപനത്തിൽ കുറവ്; പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 6th February 2022
  • 0 Comments

കോവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍എന്നിവക്ക് വിലക്ക് തുടരുന്നുണ്ടെങ്കിലും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചു. ഹാളുകള്‍ക്ക് അകത്ത് വെച്ച് നടക്കുന്ന പരിപാടുകളില്‍ ആകെ സീറ്റുകളുടെ അന്‍പത് ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നും ഔട്ട്‌ഡോര്‍ പരിപാടികളില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ചുള്ള പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാമെന്നുമാണ് […]

National News

1000 പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി; കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 31st January 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ നൽകി. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്കാണ് അനുമതി നൽകിയത് . 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച് നടത്താം. ഗ്രൗണ്ടുകളിൽ 1000 പേർ വരെ പങ്കെടുക്കാം. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ 20 പേർ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകൾ. അതേ സമയം, റോഡ് ഷോകൾക്കും സൈക്കിൾ റാലികൾക്കും ഉള്ള നിരോധനം തുടരും. രാജ്യത്ത് കൊവിഡിന്റെയും ഒമിക്രോണിന്റെയും രോഗവ്യാപനം […]

National News

യൂപി അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

  • 8th January 2022
  • 0 Comments

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പനയുള്ള തീയതി പ്രഖ്യാപനം ഇന്ന്. വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ക‍ർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇക്കുറി തെര‍ഞ്ഞെടുപ്പ് പ്രചാരണം. ഇക്കാര്യത്തിൽ വ്യക്തമായ മാ‍​ർ​​ഗനി‍ർദേശം കമ്മീഷൻ നൽകാൻ സാധ്യത ഉണ്ട്

National News

ഒമിക്രോൺ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 28th December 2021
  • 0 Comments

തെരഞ്ഞെടുപ്പ് മാറ്റാനുള്ള തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിൽ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. . ജനുവരി 3 ന് മുൻപ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. ഇന്നലെ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ആരോഗ്യ .കമ്മീഷന് സെക്രട്ടറി കൈമാറിയിരുന്നു . ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്. […]

National News

ആധാറും തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കൽ ; ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ

  • 18th December 2021
  • 0 Comments

കള്ള വോട്ട് തടയുക എന്ന ലക്ഷ്യത്തോടെ ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുംകഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഇതടക്കമുള്ള തെരഞ്ഞെടുപ്പ് ചട്ട പരിഷ്കരണത്തിന് അംഗീകാരം നൽകി. പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് . തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും,ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമാണ് പുതിയ നിയമപരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. നേരത്തെ […]

Kerala News

തെരഞ്ഞടുപ്പ് കമ്മീഷന്റെ ലാപ്‌ടോപ്പില്‍ അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങൾ പുറത്തായി; ഉദ്യോഗസ്ഥന്റെ മൊഴി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ആറ് കമ്പ്യൂട്ടറും 3 ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. വോട്ടര്‍ പട്ടിക ചോര്‍ച്ചാ പരാതിയിലാണ് നടപടി. വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇലക്ഷന്‍ കമ്മീഷന്‍ രഹസ്യമായി സൂക്ഷിക്കുന്ന തരം വിവരങ്ങളാണ് പ്രചരിച്ചത്. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കി. ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് […]

Kerala News

രണ്ടരക്കോടിയിലധികം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന പരാതിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാന ഓഫീസിലെ ലാപ്ടോപില്‍ സുക്ഷിച്ചിരുന്ന വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പരാതി. ഇത് പ്രകാരം ഐടി ആക്ട്, ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പുറമെ സമൂഹിക മാധ്യമങ്ങളിലൂടെ ഇവ […]

National News

‘അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്‍കുന്നതു പോലെ കരുതിയാല്‍ മതി’; മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ സുപ്രിംകോടതി

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അര്‍ത്ഥത്തില്‍ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്‍കുന്നത് പോലെ കണക്കാക്കിയാല്‍ മതിയെന്ന് സുപ്രിംകോടതി പറഞ്ഞു.രൂക്ഷമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, പരിധി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാദിച്ചു പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കോടതികള്‍ പരാമര്‍ശം നടത്തുന്നത്. അവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ല. കോടതി നടപടികള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതികളെയും […]

error: Protected Content !!