Kerala News

കോഴിക്കോട് ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു;കുന്ദമംഗലം സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേര് അറസ്റ്റിൽ.കുന്ദമംഗലം സ്വദേശി യുവതിയെ കൂട്ടിക്കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച രണ്ട് യുവാക്കള്‍ യുവതിയെ സമീപത്തെ ബസ് സ്റ്റാന്റിനകത്തേക്ക് കൊണ്ടുപോയി നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം ഇവര്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി, ഇയാളും പെണ്‍കുട്ടിയെ പിഡിപ്പിച്ചു. അതിന് ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തിയതോടെ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് ബലാത്സംഗത്തിനിരയായ വിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!