National News

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാന്‍ സ്വാമി അന്തരിച്ചു.84 വയസായിരുന്നു.കൊവിഡാനാന്തര ചികിത്സയിലായിരുന്നു . അന്ത്യം ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ.

മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട കേസിലെ പ്രതി ഫാ. സ്റ്റാന്‍ സ്വാമിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. അതിനിടെ, സ്റ്റാൻ സ്വാമിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

എണ്‍പതുവയസ്സിലധികം പ്രായമുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മെയ് മാസത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യസ്ഥതി മോശമായതിനെ തുടര്‍ന്ന് ഇന്റര്‍സീവ് കെയര്‍ യൂണിറ്റിലേക്ക് സ്വാമിയെ നേരത്തെ തന്നെ മാറ്റിയിരുന്നു. എന്നാല്‍ ഞായറാഴ്ച്ച സ്വാമിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സ്വാമിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവിലെ വ്യതിയാനം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. ശ്വാസമെടുക്കാന്‍ പ്രയാസമുള്ളതായും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതോടെയാണ് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെയും , ജെ എന്‍ ജമന്ദറും അംഗങ്ങളായ ഹൈക്കോടതി ബെഞ്ച് ചൊവ്വാഴ്ച്ചയാണ് കേസ് പരിഗണനയ്ക്ക് വെച്ചിരുന്നത്. എന്നാല്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇന്ന് രണ്ടുമണിയോടെ ജാമ്യ ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ചു. മാവോയിസ്റ്റു ബന്ധം ചാര്‍ത്തിയാണ് സാമൂഹ്യപ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി എല്‍ഗാര്‍ പരിഷത്ത്‌ക്കേസില്‍ അറസ്റ്റുചെയ്യുന്നത്. തലോജ ജയിലിലാണ് സ്വാമി പിന്നീട് അടയ്ക്കപ്പെട്ടത്.

2018 ജനുവരി1ന് നടന്ന ഭീമാകൊറെഗാവ് ആക്രമണത്തില്‍ നിരോധിക്കപ്പെട്ട നക്‌സലൈറ്റ് സംഘടനയായ എല്‍ഗാര്‍ പരിഷത്തിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ പൂനെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2017 ഡിസംമ്പര്‍ 31ന് വൈകുന്നേരം ഭീമകൊറേഗാവ് പോരാട്ടത്തിന്റെ 200വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലെ പ്രസംഗങ്ങള്‍ പിറ്റേന്നത്തെ സംഘര്‍ഷത്തിന് പ്രേരണ നല്കുന്നതായിരുന്നുവെന്നാരോപിച്ചാണ് കേസെടുത്തത്. പൂനെ പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസില്‍ പല പ്രതികളും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!