International News Sports

ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍

അന്താരാഷ്ട്ര വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് താരങ്ങള്‍. വെസ്റ്റ്ഇന്‍ഡീസും പാകിസ്താനും തമ്മിലുള്ള വനിതാ ട്വന്റി-20 മത്സരത്തിനിടയില്‍ രണ്ട് വിന്‍ഡീസ് താരങ്ങളാണ് കുഴഞ്ഞുവീണത്.

west indies cricket

ആന്റിഗ്വയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലാണ് സംഭവം. മത്സരം ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിലാണ് വിന്‍ഡീസ് താരങ്ങളായ ചിനെല്ലേ ഹെന്റി, ചെഡിയന്‍ നേഷന്‍ എന്നിവര്‍ കുഴഞ്ഞുവീണത്. ഉടനെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഴഞ്ഞു വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പകരക്കാരെ ഇറക്കി മത്സരം പിന്നീട് പുനരാരംഭിച്ചു.

മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. മത്സരത്തിനിടയില്‍ മഴ വില്ലനായപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇന്‍ഡീസ് ഏഴ് റണ്‍സിന് ജയിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് രണ്ട് ജയവുമായി പരമ്പര സ്വന്തമാക്കി. നാളെയാണ് മൂന്നാം ട്വന്റി-20 മത്സരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!