പിണറായി സര്‍ക്കാര്‍ സ്വര്‍ണ്ണകള്ളകടത്തുകാരെ സംരക്ഷിക്കുകയും, ക്വട്ടേഷന്‍ സംഘങ്ങളെ സഹായിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി ഭാരതീയ ജനതാ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി യുവമോര്‍ച്ച കുന്ദമംഗലം മണ്ഡലം കമ്മിറ്റി
നടത്തിയ പ്രതിഷേധ ധര്‍ണ കുന്ദമംഗലം ബസ്സ് സ്റ്റാന്റ് പരിസരത്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്യാം പ്രകാശ് അധ്യക്ഷത വഹിച്ച പരിപാടയില്‍ മണ്ഡലം ട്രഷറര്‍ സബിന്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൂരജ് ചോലക്കല്‍ സ്വാഗതവും ജിബിന്‍ നന്ദിയും പറഞ്ഞു.
കുന്ദമംഗലത്ത് യുവമോര്‍ച്ചയുടെ പ്രതിഷേധ ധര്‍ണ

