ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വാക്‌സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖ കോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം അവസാനം വരെ 188 കോടി ഡോസ് വാക്‌സിന്‍ അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി ലഭ്യമാക്കാനാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. ഇന്ത്യയിലെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 5.6 ശതമാനത്തിനാണ് രണ്ട് ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
94 കോടിയോളം മുതിര്‍ന്ന വിഭാഗക്കാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കാകെ വാക്‌സിന്‍ ലഭ്യമാക്കാന്‍ 188 കോടി ഡോസ് വേണം. ജൂലൈ 31 വരെ 51.6 കോടി ഡോസ് ലഭ്യമാക്കും. ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. 50 കോടി കോവിഷീല്‍ഡ് ഡോസും 40 കോടി കൊവാക്‌സിന്‍ ഡോസും ലഭ്യമാക്കും.

