ബത്തേരി ബി ജെ പി കോഴ കേസുമായി ബന്ധപ്പെട്ട് പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് സംഘം ബി ജെ പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും.
ബത്തേരി മണിമല ഹോംസ്റ്റേയില്‍ വെച്ച് സി കെ ജാനുവിന് പൂജയുടെ പ്രസാദം എന്ന പേരില്‍ പ്രശാന്ത് മലവയല്‍ 25 ലക്ഷം രൂപ കൈമാറിയെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴിക്കോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ഇന്ന് ചോദിച്ചറിയും.