റോഡരികിലെ കൈയേറ്റങ്ങള്‍ 19 നകം നീക്കണം
സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ സൂക്ഷിക്കുന്നതും വില്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നതും ഒഴിവാക്കണം. അല്ലാത്തപക്ഷം മറ്റൊരറിയിപ്പ് കൂടാതെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെലവാകുന്ന തുക കൈയേറ്റക്കാരില്‍ നിന്നും വസൂലാക്കുകയും ചെയ്യും.
ജെഡിസി പ്രവേശനം- അപേക്ഷകര്‍ ബന്ധപ്പെടണം
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെഡിസി പ്രവേശനത്തിനായി ജനറല്‍ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരില്‍ കൂടിക്കാഴ്ചക്ക് അറിയിപ്പ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 14ന് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ 9447425406, 9446318285 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശന പട്ടിക www.scu.kerala.gov.inല്‍ ലഭിക്കും. സൊസൈറ്റി വിഭാഗം അപേക്ഷകരുടെ കൂടിക്കാഴ്ച തീയതി പിന്നീട് അറിയിക്കും.

