News

അറിയിപ്പുകൾ

റോഡരികിലെ കൈയേറ്റങ്ങള്‍ 19 നകം നീക്കണം

സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ സൂക്ഷിക്കുന്നതും വില്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നതും ഒഴിവാക്കണം. അല്ലാത്തപക്ഷം മറ്റൊരറിയിപ്പ് കൂടാതെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെലവാകുന്ന തുക കൈയേറ്റക്കാരില്‍ നിന്നും വസൂലാക്കുകയും ചെയ്യും.

ജെഡിസി പ്രവേശനം- അപേക്ഷകര്‍ ബന്ധപ്പെടണം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെഡിസി പ്രവേശനത്തിനായി ജനറല്‍ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരില്‍ കൂടിക്കാഴ്ചക്ക് അറിയിപ്പ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 14ന് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ 9447425406, 9446318285 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശന പട്ടിക www.scu.kerala.gov.inല്‍ ലഭിക്കും. സൊസൈറ്റി വിഭാഗം അപേക്ഷകരുടെ കൂടിക്കാഴ്ച തീയതി പിന്നീട് അറിയിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!