
എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദസദനത്തിലേക്ക് ഓക്സിജൻ സിലിണ്ടറും മാസ്കുകളും നൽകി. എം.ഇ. എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് ഗവ:വൃദസദനം സുപ്രണ്ട് പ്രകാശൻ കെ, ഷിജിലി.പി എന്നിവർക്ക് ഓക്സിജൻ സിലിണ്ടർ, N95 മാസ്കുകൾ എന്നിവ നൽകി ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ ഭാരവാഹികളായ കോയട്ടി മാളിയേക്കൽ, സാജിദ് തോപ്പിൽ എന്നിവർ പങ്കെടുത്തു.

