ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.പണം നൽകി സ്ഥാനാർത്ഥിത്വം പിൻ വലിപ്പിച്ചെന്ന പരാതിയിലാണ് കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയെ ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.
കെ. സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

