Kerala News

ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യുന്നു

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എത്തിച്ചു. ഭീകര വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യുന്നു .

നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത വിപിന്‍, ബിലാല്‍ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇന്നലെ രാത്രി 9മണിയോടെ ബെംഗളൂരു – കൊച്ചി വിമാനത്തിലാണ് രവി പൂജാരിയെ കൊണ്ടുവന്നത്. തുടർന്ന് നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. കൊ​ച്ചി ക്രൈം​ബ്രാ​ഞ്ചാണ് ഇന്നലെ വൈ​കു​ന്നേ​രം ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ​ത്തി പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2018 ഡിസംബര്‍ 15ന് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് പൂജാരി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഇ​യാ​ളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം​ബ്രാ​ഞ്ച് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. മും​ബൈ പൊ​ലീ​സ് ഇ​യാ​ളെ നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യിരുന്നു.ജൂണ്‍ എട്ട് വരെയാണ് കൊ​ച്ചി ക്രൈം​ബ്രാ​ഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!