അതിജീവന കാലത്തെ കരുതൽ കരങ്ങൾ

കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കാലത്ത് കരുതൽ കരങ്ങളുമായി ഗിവിംഗ് ഗ്രൂപ്പ് കേരള. ഭക്ഷ്യ കിറ്റുകൾ നൽകി. കുന്ദമംഗ ലത്തെഅഡ്വ.ഷമീർ നേത്യത്വം നൽകുന്ന ജി ജി.കെ. യുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണവും, പഠിതാക്കൾക്കൊരു പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.കഴിഞ്ഞ വർഷം ഈ പദ്ധതിയിലൂടെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ടി.വി യും, മൊബൈൽ ഫോണുകളും, ടാബുകളും, മറ്റ് പഠനോപകരണങ്ങളും നൽകിയിരുന്നു.. ഭക്ഷ്യ കിറ്റുകളുടെ ഉദ്ഘാടനം .ഫിറോസ് കുന്നംപറമ്പിലും, പഠനോപകരണ വിതരണം ലത്തീഫ് പടിക്കലും വിതരണം ചെയ്തു. രാഹുൽ ടി.പി, സിയാദ് നരിക്കോടൻ, റെജിൻ ദാസ്, സിറാജ് പെരുവയൽ, ഖമറുദ്ധീൻ, അതുൽ, ഹാരിസ് കുഴിമയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി


