National News

കോവിഡിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫംഗസ്; 5,500 പേര്‍ക്ക് രോഗം;126 മരണം

രാജ്യത്ത് കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നു. ഇതുവരെ 5,500 പേര്‍ക്കാണ് ഇതുവരെ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 മരണം സ്ഥിരീകരിച്ചതായും ആണ് റിപ്പോർട്ടുകൾ

മഹാരാഷ്ട്രയില്‍ മാത്രം 90 പേര്‍ മരിച്ചു. കോവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു.

ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 700 പേര്‍ക്കും മധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഡല്‍ഹിയിലും ഹരിയാനയിലും 200 ലധികമാണ് രോഗികള്‍. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!