National

ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാൻ തുടങ്ങി. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതർ പങ്കുവെച്ചു.

ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ജില്ലാ ആര്‍ടിഒമാർക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളിൽ അവർ ഈ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് മോട്ടോര്‍ വകുപ്പ് വ്യക്തമാക്കുന്നത്. താൽപര്യമുള്ള ഹസാർഡസ്‌ വാഹന ഡ്രൈവർമാർക്ക് വിവരങ്ങൾ നൽകാന്‍ ഗൂഗിൾ ഫോമും ഒരുക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!