കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ജനവിധി അറിയും. ബംഗാളില്‍ മുഖ്യമന്ത്രിയുടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മലായിരുന്നു പ്രധാന പോരാട്ടം. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് 292മണ്ഡലങ്ങളുള്ള ബംഗാളിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയും നേര്‍ക്കു നേര്‍ മുട്ടിയപ്പോള്‍ എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിച്ചിരിക്കുന്നത് മമതയ്ക്കാണ്. ബിജെപിയുടെ കോട്ടയായി മാറിയ അസമില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നുണ്ട്.
234 സീറ്റുള്ള തമിഴ്‌നാട്ടില്‍ പത്തു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എഐഎഡിഎംകെയെ ഡിഎംകെ താഴെയിറക്കുമോ എന്നതാണ് ആകാക്ഷ നിറഞ്ഞ ചോദ്യം. ഭരണമാറ്റമുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. 30 സീറ്റുകളുള്ള പുതുച്ചേരിയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം.

