Kerala News

ദൈവങ്ങൾക്ക് വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കും; കോടിയേരി ബാലകൃഷ്ണൻ

ദൈവങ്ങൾക്ക്​ വോട്ടുണ്ടായി​രുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കുമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിത് .എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ്​ പിണറായി സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ ജനങ്ങൾക്ക്​ വലിയ ആവേശം ആണ്​ കാണുന്നത്​. ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിത്​. നിലവിൽ ഇടത്​മുന്നണിക്ക്​ 95 സീറ്റ്​ ഉണ്ട്​. റിസൾട്ട്​ വരു​േമ്പാൾ നൂറിലധികം സീറ്റ്​​ നേടി ചരിത്ര വിജയത്തോടെ അധികാരത്തിലെത്തും. എല്ലാ ജില്ലകളിലും ഇടത്​ അനുകൂല തരംഗമാണ്​. മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന്​ അനുകൂല വിധി എഴുതാത്ത ജില്ലകളിൽ പോലും ഇക്കുറി ഇടത്​ അനുകൂല തരംഗമാണെന്നും അദ്ദേഹം പറഞ്ഞു ​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!