Kerala

അറിയിപ്പുകൾ

മര ലേലം ഏപ്രില്‍ 8- ന്

കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ച് റോഡിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കാമ്പസിലെ കാറ്റാടി, പൂമരം എന്നീ മരങ്ങള്‍ ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ലേലത്തിന് മുന്‍പായി മരങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടേണ്ടതാണ്. ഫോണ്‍ : 0495 2385861.

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവണ്മെന്റ് ഐ.ടി.ഐ. ഐ.എം.സി. ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ആറ് മാസം ഓണ്‍ലൈന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത എസ്.എസ്.എല്‍.സി. വിവരങ്ങള്‍ക്ക് :8281723705

ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്

കേരള പിഎസ്സി അംഗീകരിച്ച അപ്പര്‍ പ്രൈമറി അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. അവസാനതീയതി മാര്‍ച്ച് 31. ഫോണ്‍ : 8547126028.

സംഘ ചിത്ര-ശില്പ പ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന
സംഘ ചിത്ര-ശില്പ പ്രദര്‍ശനം് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. അനില്‍ കെ.വി., ദേവന്‍ മടങ്ങര്‍ലി, ജോണ്‍സണ്‍ എം.കെ. എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
31 -ന് സമാപിക്കും. മാര്‍ച്ച് 29 -ന് ഗ്യാലറി അവധിയായിരിക്കും.

ഏകാംഗ ഫോട്ടോ പ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സുബീഷ് യുവയുടെ ഏകാംഗ ഫോട്ടോ പ്രദര്‍ശനം ‘ക്യാമറ കൊകല്’ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശനം. 31 -ന് സമാപിക്കും.

മരംമുറിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള രണ്ട് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് താല്പര്യമുള്ളവര്‍ മാര്‍ച്ച് 31-ന് മൂന്ന് മണിക്ക് മുമ്പായി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ക്വട്ടേഷന്‍ നല്‍കണം. വിവരങ്ങള്‍ക്ക്: 9496048103.

ലോക ക്ഷയരോഗദിനം: സെമിനാര്‍ നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസ് ,ആരോഗ്യ കേരളം, ജില്ലാ ടിബി കേന്ദ്രം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കാലിക്കറ്റ് ചെസ്റ്റ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകക്ഷയ രോഗ ദിനാചരണം നടത്തി. ഐ.എം എ ഹാളില്‍ നടന്ന പരിപാടി ജില്ലാ ജഡ്ജും വഖഫ് ട്രിബ്യൂണല്‍ ബോര്‍ഡ് ചെയര്‍മാനുമായ കെ സോമന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം എ കോഴിക്കോട് പ്രസിഡന്റ് ഡോ.എസ് വി രാകേഷ് ആധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട്, ജില്ലാ ടിബി ആന്‍ഡ് എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി നവീന പുതിയോട്ടില്‍, ഡോ.അജിത് ഭാസ്‌കര്‍, ഡോ.എ.നവീന്‍, കാലിക്കറ്റ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് ഡോ.കെ.മധു, ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മോഹനസുന്ദരം.എസ്, കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. ജയശ്രീ പി ആര്‍, സ്റ്റേറ്റ് ടിബി അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എം രാജന്‍, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാര്‍ ചേളന്നൂര്‍, ജീന്‍ എക്സ്പേര്‍ട്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാത്തിമ ഫാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.
ഐ.എം എ നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ.അജിത് ഭാസ്‌കര്‍ ക്ഷയരോഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മലബാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവി ഡോ.പ്രതിഭാ ദബാസ് ‘ഗ്ലോബല്‍ എപ്പിഡമോളജി ഓഫ് ടിബി ഇന്‍ കംപാരിസണ്‍ ടു ഇന്ത്യ’ എന്ന വിഷയത്തിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോആര്‍.എസ്.രജസി ‘പോസ്റ്റ് കോവിഡ് സിന്‍ഡ്രോമും അതിന്റെ മാനേജ്മെന്റും’ എന്ന വിഷയത്തിലും സെമിനാര്‍ അവതരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!