ഇരട്ട വോട്ട് പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. 140 മണ്ഡലങ്ങളിലേയും പട്ടിക പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥൻ നേരിട്ട് കണ്ട് സംസാരിച്ച് ബോധവൽക്കരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
വോട്ട് ചെയ്താൽ മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെയ്ക്കുള്ളിൽ പട്ടിക പരിശോധന നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.