Kerala News

ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി

സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്. മാതൃഭൂമി ന്യൂസ് ചീഫ് ഉണ്ണി ബാലകൃഷ്ണനാണ് മാപ്പ് പറഞ്ഞത്.മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ ഫലത്തില്‍ ചാനല്‍ പറഞ്ഞത്.ബി.ജെ.പി നേതാക്കള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചത്.

ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത്

മാതൃഭൂമി ന്യൂസും സീ വോട്ടറും ഇന്നലെ നടത്തിയ സർവേയിൽ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടിയേത് എന്നൊരു ചോദ്യമുണ്ടായിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യം ഉണ്ടായ നിമിഷം തന്നെ തത്സമയം ഞാനത് തിരുത്തുകയും ചെയ്തു. തീർച്ചയായും അതൊരു ജാഗ്രതക്കുറവ് തന്നെയാണ്. ഈ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ച ആയതിനാൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഇന്നലെയാണ് മാതൃഭൂമിയും സീ വോട്ടറും അഭിപ്രായ സർവ്വേ നടത്തിയത്. 34. 3 ശതമാനം പേരാണ് ബിജെപിയാണ് വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് അഭിപ്രായപ്പെട്ടത്.11. 8 ശതമാനം പേര്‍ സിപിഎമ്മും 9.1 ശതമാനം പേര്‍ മുസ്ലീം ലീഗും 8 ശതമാനം പേര്‍ കോൺഗ്രസ്സിനോടും 27 ശതമാനം പേര്‍ ആരോടും വെറുപ്പില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന ആശയമോ പ്രയോഗമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ല എന്നത് കൊണ്ട് ആ ചോദ്യം സര്‍വ്വേയില്‍ ഉയര്‍ത്തിയ രീതിയെ അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍ സർവേയുടെ ഭാഗമായി നടത്തിയ ചർച്ചയിൽ പറഞ്ഞു . ബിജെപിയെ അവഹേളിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന് തന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ താന്‍ പ്രതിഷേധം ശക്തമായി അറിയിച്ച് കൊണ്ട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായി അദ്ദേഹം പറഞ്ഞു.

അതിനിടെ വെറുക്കപ്പെട്ട പാര്‍ട്ടി എന്നുളള പ്രയോഗം ചാനല്‍ തിരുത്തുന്നതായി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ തത്സമയം തന്നെ പറഞ്ഞു. അത്തരമൊരു പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം തിരുത്തിയത്. വെറുക്കപ്പെട്ട പാര്‍ട്ടി എന്നതിന് പകരം ഏറ്റവും സ്വീകാര്യത കുറഞ്ഞ പാര്‍ട്ടി എന്ന് ചര്‍ച്ചയില്‍ ഉപയോഗിക്കണമെന്നും ഉണ്ണി ബാലകൃഷ്ണന്‍ അഭ്യർഥിച്ചിരുന്നു.

വെറുക്കപ്പെട്ട പാര്‍ട്ടി പ്രയോഗത്തില്‍ പ്രതിഷേധിച്ച് സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍ ഇറങ്ങിപ്പോയിരുന്നു.

‘വെറുക്കപ്പെട്ട പാര്‍ട്ടി എന്ന ആശയമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ലയെന്നത് കൊണ്ട്, ആ ചോദ്യം സര്‍വ്വേയിലും ചര്‍ച്ചയിലും ഉയര്‍ത്തിയ രീതിയെ അംഗീകരിക്കുന്നില്ല. ബി.ജെ.പിയെ അവഹേളിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന എന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകുന്നു,’ പി.ആര്‍ ശിവശങ്കര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!