വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നാമനിർദേശപത്രിക സമർപ്പിച്ചു
കുന്നമംഗലം: കുന്നമംഗലം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഇ.പി. അൻവർ സാദത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ എ.ഡി.സി. (ജനറൽ) ഡി.വി. അബ്ദുൽ ജലീൽ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, വൈസ് പ്രസിഡന്റ് പി.സി. മുഹമ്മദ്കുട്ടി, മജീദ് മൂഴിക്കൽ, അൻഷാദ് മണക്കടവ്, എൻ. ദാനിഷ് എന്നിവരോടൊപ്പമായിരുന്നു പത്രിക സമർപ്പിച്ചത്.

