Kerala News

ആർ . ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശ; വി. മുരളീധരൻ

സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍ ഒത്തുകളിച്ചെന്ന ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരന്‍.

ആര്‍.ബാലശങ്കര്‍ ബിജെപിക്കോ ആര്‍എസ്എസിനോ എതിരായിട്ടുള്ള ആളല്ലെന്നും എന്നാല്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ക്ക് സീറ്റ് കിട്ടാതിരിക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ടാകും. അതിലുള്ള ഒരു വൈകാരിക അഭിപ്രായപ്രകടനമായി കണ്ടാല്‍ മതി. അദ്ദേഹം കരുതികൂട്ടി പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല.കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി സിപിഎമ്മും കോണ്‍ഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരേയും അവര്‍ ഇതിനായി കരുവാക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ഭാഗത്ത് നിന്ന് വരുമ്പോള്‍ അത് വിശ്വസിച്ച് സ്വയംപ്രകോപിതരാകരുത് എന്നാണ് ബിജെപി നേതാക്കളോട് പറയാനുള്ളതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!