ആർ . ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശ; വി. മുരളീധരൻ
സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കള്‍ ഒത്തുകളിച്ചെന്ന ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരന്‍. ആര്‍.ബാലശങ്കര്‍ ബിജെപിക്കോ ആര്‍എസ്എസിനോ എതിരായിട്ടുള്ള ആളല്ലെന്നും എന്നാല്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ക്ക് സീറ്റ് കിട്ടാതിരിക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ടാകും. അതിലുള്ള ഒരു വൈകാരിക അഭിപ്രായപ്രകടനമായി കണ്ടാല്‍ മതി. അദ്ദേഹം കരുതികൂട്ടി പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല.കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനായി സിപിഎമ്മും കോണ്‍ഗ്രസും വളരെ കാലമായി ശ്രമിക്കുന്നുണ്ട്. അതിനായി അവര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരേയും അവര്‍ ഇതിനായി […]
