
ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല പരിപാടി അജ്‌വ ഹോട്ടലിൽ നടന്നു..വി.വി. സുനില (ഉത്തര മേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ) ഉദ്ഘാടനം നിർവ്വഹിച്ചു. കുമാരി ലത വി. (സിനിയര്‍ സൂപ്രണ്ട് ജില്ലാ സപ്ലൈ ഓഫീസ് കോഴിക്കോട്)
അധ്യക്ഷത വഹിച്ചു.. സിറ്റി റേഷനല്‍ ഓഫീസര്‍ എന്‍.കെ. ശ്രീജ സ്വാഗതം പറഞ്ഞു. ഈ വർഷത്തെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ മോട്ടോ പ്ലാസ്റ്റിക് മലിനീകരണത്തി നിയന്ത്രണം എന്ന വിഷയത്തെ ആസ്പദമാക്കി സൗമ്യ.എസ് (അസി: എൻവയർമെന്റ് എഞ്ചിനിയർ, മലിനീകരണ നിയന്ത്രണ ബോർഡ്) സെമിനാർ അവതരിപ്പിച്ചു.. നാസർബാബു, (അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ, ജില്ലാ ശുചിത്വമിഷൻ )മാലിന്യ നിർമ്മാർജ്ജനം ബോധവൽക്കരണ ക്ലാസ്സെടുത്തു. . പി.ഐ. അജയൻ, മോളി ജോർജ്ജ്, ഒ. വേലായുധൻ, ടി.സി. രാജൻ, മുഹമ്മദലി, പത്മനാഭൻ വേങ്ങരി എന്നിവർ സംസാരിച്ചു.


