പ്രാദേശിക പ്രതിഷേധം കാരണം വിവാദത്തിലായ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു. കുറ്റ്യാടിയിലെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് സീറ്റ് ഏറ്റെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി.കുഞ്ഞിക്കണ്ണൻ, ഓഞ്ചിയം ഏരിയ കമ്മിറ്റി സെക്രട്ടറി ടി.പി.ബിനീഷ് എന്നിവരുടെ പേരുകളാണ് കുറ്റ്യാടി സീറ്റിലേക്ക് ജില്ലാ നേതൃത്വം മുന്നോട്ട് വച്ചത്. എന്നാൽ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എ.എ.റഹീമിൻ്റെ പേര് സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മുതൽ നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് സീറ്റ് വിട്ടു കൊടുക്കാൻ ജോസ് കെ മാണി തയ്യാറായത്.
പ്രാദേശിക പ്രതിഷേധം;കുറ്റ്യാടിയിൽ സിപിഎം മത്സരിക്കും

