തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ നിയമിച്ചു
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ ചെലവ് പരിശോധിക്കാൻ ജില്ലയിൽ നിരീക്ഷകരെ നിയമിച്ചു. മുഹമ്മദ് സാലിക് പർവെയ്‌സ്, പ്രവീൺ കുമാർ റായ്, വിഭോർ ബധോനി എന്നിവരാണ് ചുമതലയേറ്റത്. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി
മണ്ഡലങ്ങളിലെ ചുമതല മുഹമ്മദ് സാലിക് പർവെയ്‌സിനും പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിലെ ചുമതല പ്രവീൺ കുമാർ റായിക്കുമാണ്. കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളാണ് വിഭോർ ബധോനിയുടെ ചുമതലാപരിധി.
തിരിച്ചറിയൽരേഖയായി ഇവ ഉപയോഗിക്കാം
തിരഞ്ഞെടുപ്പിൽ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന് കീഴിൽ ആർ.ജി.ഐ നൽകുന്ന സ്മാർട് കാർഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാർഡ്, തൊഴിൽവകുപ്പ് നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്,ഫോട്ടോ പതിപ്പിച്ച പെൻഷൻ തിരിച്ചറിയൽ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് കമ്മീഷനംഗീകരിച്ച മറ്റു രേഖകൾ

