National

പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചേക്കും

ന്യൂദല്‍ഹി: പെട്രോളിനും ഡീസലിനും രണ്ടു രൂപയോളം ബജറ്റില്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ലിറ്ററിന് മൂന്നു രൂപ വീതം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ധന ബജറ്റിനൊപ്പം അവതരിപ്പിച്ച ധന ബില്ലിലാണ് ഇക്കാര്യം പറയുന്നത്.

പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന് 10 രൂപയായി നിജപ്പെടുത്താനാണ് ധനബില്ലില്‍ നിര്‍ദേശിക്കുന്നത്. ധനബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകുന്നതോടെ നികുതി വര്‍ധന നിര്‍ദേശങ്ങള്‍ നടപ്പിലാകും.

ഇതോടെ പെട്രോളിന്റെ പ്രത്യേക അധിക തീരുവ 7 രൂപയില്‍ നിന്ന് 10 രൂപയായും ഡീസലിന്റേത് ഒരു രൂപയില്‍ നിന്ന് നാലു രൂപയായും വര്‍ധിക്കും. ബജറ്റിലെ രണ്ടുരൂപ നികുതി വര്‍ധനവിന് പുറമെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് മൂന്നു രൂപയുടെ വര്‍ധനവ് ഉണ്ടാവും. വര്‍ധനവോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ മുപ്പതിനായിരം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്ന് റവന്യൂ സെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് നികുതി നിരക്ക് പുനപരിശോധിക്കാന്‍ കാരണമെന്നാണ് വിഷയത്തില്‍ നിര്‍മ്മലാ സീതാരാമന്റെ വിശദീകരണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!