Kerala News

സമ്മർദ്ദമേറുന്നു;ഐസക്കിനും സുധാകരനും: ഇളവ് നല്‍കി മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം

മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം. തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ, തോമസ് ഐസക്കിനെയും സുധാകരനെയും ഇത്തവണ കൂടി മത്സരിപ്പിക്കണമെന്നും ഇരുവരുടെയും ഭരണമികവ് പരിഗണിച്ച് വീണ്ടും അവസരം നൽകണമെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്.

മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി വിജയസാധ്യത പരിഗണിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. സംസ്ഥാന നേതൃത്വം ഈ അഭിപ്രായം അംഗീകരിക്കാനാണ് സാധ്യത. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ സുധാകരനും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളതെന്ന് സംസ്ഥാന നേതൃത്വവും അംഗീകരിക്കുന്നു.

ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളത്. അമ്പലപ്പുഴ യുഡിഎഫ് മണ്ഡലമായിരുന്നു. ജി സുധാകരന്‍ വന്നതോടെയാണ് മണ്ഡലം അനുകൂലമായത്. ആലപ്പുഴയിലും ഐസക്കിനാണ് ഏറ്റവും വിജയസാധ്യത. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.സിപിഎം മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലെ കാര്യവും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് നല്‍കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 31,032 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴയിൽ നിന്ന് തോമസ് ഐസക് ജയിച്ചത്. അമ്പലപ്പുഴയിൽ 22,621 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മികച്ച വിജയമാണ് ജി.സുധാകരനും സ്വന്തമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!