
ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം യാത്രാമധ്യേതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി.വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിത്. വിമാനത്തില്‍ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തില്‍ എത്തിയതിനേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

