Kerala News

പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ

പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എം പി. യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമനം നൽകാതെ കബളിപ്പിക്കുകയാണെന്നും കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രൻ സഭയെ അറിയിച്ചു. ഇത് തടയാനും നിയമനങ്ങൾ നിയന്ത്രിക്കാനുമായി കേന്ദ്രം സംവിധാനം ആലോചിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ പിഎസ് സി അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന സംഘടനകളുടെയും റാങ്ക് ഹോൾഡേഴ്സിന്റെയും പ്രതിഷേധം ഇന്നും തുടരുകയാണ്. സമാനമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പശ്ചിമബംഗാളിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ബംഗാളിൽ തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുകയാണെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകൾ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ ഹർത്താൽ നടത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!