ചോദ്യകര്‍ത്താവായ ഞാനാണോ തെറ്റുകാരന്‍,ബാലഗോപാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ
ജിഎസ്ടി-ഐജിഎസ്ടി നികുതി വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. ധനകാര്യ മന്ത്രി ഇന്നലെ വരെ പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് അർഹമായ ചരക്ക് സേവന നികുതി കിട്ടുന്നില്ല എന്നാണ് താൻ […]
