Kerala

സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പ്;എകെ ബാലൻ

മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ ചെത്ത്തൊഴിലാളി പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി എകെ ബാലൻ. അച്ഛൻ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോയെന്നും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പോകാൻ പാടില്ലെന്നത് അധമബോധമാണെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സുധാകരനെ കാണുമ്പോൾ മുട്ട് വിറയ്ക്കുന്ന കോൺഗ്രസ്‌കാരുണ്ട്. സുധാകരൻ അങ്ങനെ പറയാൻ പാടില്ലെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസുകാർ കാട്ടണം. കൊവിഡ് വഹിച്ചു കൊണ്ടാണ് ചെന്നിത്തലയുടെ ജാഥ. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കോൺഗ്രസിന് ഉള്ള സ്വാധീനം കൂടി പോകും. ഐശ്വര്യയാത്ര കഴിയുമ്പോൾ കഴിയുമ്പോൾ കേരളം റെഡ് സോൺ ആകുമെന്നും മന്ത്രി പറഞ്ഞു.മാറി മാറി വന്ന സർക്കാരുകൾ ശ്രദ്ധിക്കാത്ത വിഭാഗമാണ് നാടാർ വിഭാഗമെന്ന് മന്ത്രി പറഞ്ഞു. അർഹതപെട്ടവർക്ക് സംവരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായുള്ള ആവശ്യമാണ് നാടാർ സംവരണമെന്ന് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പിന്നീട് പ്രതികരിച്ചു. എല്ലാവർക്കും സംവരണം ലഭിക്കണം എന്നതായിരുന്നു ആവശ്യം. സർക്കാരിന്റെ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!