നീരസം സ്വാഭാവികം; യുഡിഎഫുമായി അന്‍വറിന് ഒരു പ്രശ്നവുമില്ലെന്നും സുധാകരന്‍
കണ്ണൂര്‍: പി.വി അന്‍വര്‍ യുഡിഎഫുമായി സഹകരിച്ചു പോകുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അന്‍വറിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്. അത് തല്‍ക്കാലം അംഗീകരിക്കാനാവില്ല. യുഡിഎഫുമായി അന്‍വറിന് ഒരു പ്രശ്നവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ‘ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്‍വറിന് നീരസം വന്നു. എന്നാല്‍ അത് യുഡിഎഫുമായുള്ള അന്‍വറിന്റെ ബന്ധത്തെ പോറലേല്‍പ്പിക്കാന്‍ പോകുന്ന ഒന്നല്ല. തിങ്കളാഴ്ച രാത്രി അന്‍വറുമായി വിശദമായി സംസാരിച്ചിരുന്നു. അന്‍വറിന് അഭിപ്രായവ്യത്യാസമുണ്ടാകും. അത് സ്വാഭാവികമാണ്. ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. ആര്യാടന്‍ മുഹമ്മദിന്റെ ചരിത്രം തന്നെ […]









