Kerala News

സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപനം;ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും രോഗ വ്യാപനം

സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് വര്‍ധിക്കുന്നു. 55 പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധനവകുപ്പിലെ ഡെവലപ്പ്മെന്റ് ഹാള്‍ ആണ് ആദ്യം അടച്ചതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കും രോഗബാധ പടരുകയാണ്.പരിശോധനകള്‍ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജര്‍ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സന്ദര്‍ശകര്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കോവിഡ് പടരുന്നതു നിയന്ത്രിക്കാനാകുന്നില്ല. സെക്രട്ടേറിയറ്റില്‍ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോണ്‍മെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഈ ഗേറ്റിലൂടെ അകത്തു കടക്കണമെങ്കില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ നിന്നു ഗേറ്റിലേക്കു വിളിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്യുകയും വേണം. ഈ നിയന്ത്രണം കോവിഡ് പടരാതിരിക്കാന്‍ എന്നായിരുന്നു വിശദീകരണം.കഴിഞ്ഞയാഴ്ച കാന്റീന്‍ സഹകരണ സംഘത്തിലേക്കു നടന്ന തിരഞ്ഞെടുപ്പാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഏകദേശം 3000 ഓളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാന്‍ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് ആക്ഷേപം ഉള്ളത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!