Kerala News

ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തില്‍; മത്സരിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത്

ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തില്‍. ധര്‍മ്മജനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. നേരത്തെ തന്നെ ധര്‍മ്മജന്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്ത കോണ്‍ഗ്രസ് ശരി വെക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ധര്‍മ്മജനെ ബാലുശേരിയില്‍ മത്സരിപ്പിക്കരുതെന്നു ആവശ്യപ്പെട്ട് ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബാലുശ്ശേരി സീറ്റ് ദളിത് കോണ്‍ഗ്രസിന് നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം.

താരങ്ങളെ നിര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജയിച്ചു കയറാമെന്നത് കാലഹരണപ്പെട്ട ആശയമാണെന്നും പരീക്ഷണമാണെങ്കില്‍ കൊയിലാണ്ടിയിലും കുന്ദമംഗലത്തും ചലച്ചിത്ര താരങ്ങളെ മത്സരിപ്പിക്കണമെന്നും ദളിത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സീറ്റിലും മത്സരിക്കുമെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏതു സീറ്റിലും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ധര്‍മ്മജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്നാണ് ദളിത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിര്‍ദേശം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!