കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുമോ എന്നത് അറിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങനെയുണ്ടെങ്കിൽ തന്നെ അത് ലീഗിൻെറ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ കോൺഗ്രസ് ഇടപെടേണ്ടതില്ല തന്നെ കെ.പി.സി.സി പ്രസിഡൻറ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന കെ. സുധാകരൻെറ പ്രസ്താവനയെക്കുറിച്ച് അറിയില്ല -അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ, ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരെയെങ്കിലും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ജനസ്വാധീനമുള്ളവരെയാണ് സ്ഥാനാർഥിയാക്കുകയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുമോ എന്നത് അറിയില്ല; അത് ലീഗിൻെറ ആഭ്യന്തര കാര്യം;മുല്ലപ്പള്ളി

