National News

ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ ഇറാന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണവുമായി ഇന്ത്യ; മൊസാദിന്റെ സഹായം തേടി

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന്‍ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി ഇന്ത്യ. സംഭവത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടി. ഇന്ത്യ – ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. എംബസിക്കു മുന്നിലുള്ള നടപ്പാതയിലായിരുന്നു സ്‌ഫോടനം. ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തെ ഭീകരാക്രമണമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡല്‍ഹി പോലീസ് കൈമാറിയിട്ടുണ്ട്. സ്‌ഫോടക വസ്തു നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘ഇസ്രായേല്‍ അംബാസഡര്‍’ എന്നെഴുതിയ ഒരു കവര്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. സ്ഥലത്തെയും പരിസരപ്രദേശത്തെയും സിസിടിവി ഫൂട്ടേജുകളും തീവ്രവാദ വിരുദ്ധ വിഭാഗം പരിശോധിക്കുകയാണ്. സമീപത്തെ ഹോട്ടലുകളിലെയും മറ്റും രണ്ടു ദിവസത്തെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ബോംബ് വഴിയരികലെ ഓടിക്കൊണ്ടിരുന്ന കാറിലോ ബൈക്കിലോ ആയിരിക്കാം വെച്ചിരിക്കുക എന്നതാണ് പ്രാഥമിക വിലയിരുത്തല്‍.

സ്‌ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപോര്‍ട്ടുകളുണ്ട്. സമീപപ്രദേശത്തുളള സിസിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. രണ്ട് പേര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!