വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിൽ പഴയ കീഴ് വഴക്കം മാറ്റണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.കോൺഗ്രസ് വരുന്ന തെരഞ്ഞെടുപ്പിൽ തൂത്തുവാരും.സ്ഥാനാർത്ഥി നിർണയം സുതാര്യമാക്കണമെന്ന് യു ഡി എഫ് നേതാക്കളോട് അവശ്യപെട്ടതായും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുമായി അടുത്തു ബന്ധമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. അതോടൊപ്പം യുഡിഎഫ് പുറത്തിറക്കുന്നത് ജനങ്ങളുടെ പ്രകടന പ്രതികയായിരിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.കേരളത്തിലെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പാക്കണമിതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകണം;രാഹുൽ ഗാന്ധി

