Local News

കാരുണ്യത്തിന്റെ കൈത്താങ്ങ്

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഒളവണ്ണ സ്വദേശിയായ റോസ്‌നയുടെ കുടുംബത്തിന് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ.ഇവർക്ക് വീട് വെച്ച് നൽകുന്നതിനായി പിലാത്തോട്ടത്തിൽ യുസഫ് എന്ന വ്യക്തിനൽകിയ 4 സെന്റോളം ഭൂമി കുന്ദമംഗലത്ത് പ്രവർത്തിച്ചു വരുന്ന കാരുണ്യ ഓർഫൻ കെയർ എന്ന സ്ഥാപനത്തിന്റെ സഹായത്തോടു കൂടി അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി

ധനീഷിന്റെ വാക്കുകൾ

ഇന്ന് എനിക്ക് ഏറെ സന്തോഷമുള്ള ദിവസമാണ് ! ഒരു പാട്പേരുടെ ചോദ്യങ്ങൾക്കും അന്വഷണങ്ങൾക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ ഉത്തരം നല്കാൻ സാധിച്ച അഭിമാന നിമിഷം സമ്മാനിച്ച ദിവസം ..
ഏറെ സന്തോഷ ത്തോടെ കാര്യത്തിലേക്കു വരാം ,
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് ഒളവണ്ണയിലെ പ്രിയപെട്ട സുഹൃത്തുക്കളായ പ്രശോഭ് ,സൗദാ ബീഗം എന്നിവർ ഒരു സഹായം ചോദിച്ച് വിളിക്കുന്നത് , ഒളവണ്ണ സ്വദേശിയായ റോസ്നയുടെ കുടംബത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ല .വാടകവീട്ടിലാണ് വർഷങ്ങളായി താമസിക്കുന്നത്. അസുഖം കാരണം ഭർത്താവിന് സ്ഥിരമായി ജോലിക്ക് പോകുവാനും സാധിക്കുന്നില്ല എന്നും ഏറെ പ്രയാസത്തിൽ ആണ് എന്നും അറിയിച്ചത് . സ്വന്തമായി ഒരുവീടാണ് അവർക്ക് ആവശ്യം. പലരോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് ഒന്നും ശെരിയായില്ല . ആ സമയത്ത് ചാത്തമംഗലത്തെ സുധാകരേട്ടനും നസീറിക്കയും പറഞ്ഞു പിലാത്തോട്ടത്തിൽ യൂസഫ് എന്നവരോട് സംസാരിക്കാമെന്ന് വളരെ താൽപര്യത്തോടെ ഞങ്ങളെ കേൾക്കുകയും വലിയ പണക്കാരൻ എന്ന് വിശേഷിപ്പിക്കാൻ സാധിക്കാത്ത ഒരു സാധാരണക്കാരനായ ആ വലിയ മനുഷ്യൻ 4 സെന്റോളം ഭൂമിതരാമെന്നേറ്റു ..

റജിസ്റ്ററേഷന് ആവ്ശ്യമായ തുക ചിലവഴിക്കാൻ പ്രിയ സുഹൃത്ത് തൻവീർ ഇക്കാ വഴി കുന്ദമംഗലത്ത് കഴിഞ്ഞ 17 വർഷ ത്തിലധികമായി പ്രവർത്തിച്ച്
വരുന്ന കാരുണ്യ ഓർഫൻ കേയർ എന്ന സ്ഥാപനം മുന്നോട്ടുവന്നു.
റജിസ്റ്ററേഷൻ പൂർത്തീകരിച്ച് സ്ഥലത്തിന്റെ രേഖകൾ യൂസഫ് ഇക്കായുടെമാതാവ് ഇന്ന് റോസ്നക്കും കുടുംബത്തിനും കൈമാറി..
ഭൂമിയായി വീട് എന്നസ്വപ്നം ഇനിയും ബാക്കിയാണ് ഇതുപോലെ ഉള്ള നല്ല മനസുള്ളവർ ഈ ഭൂമിയിൽ ഉള്ളടത്തോളം നന്മകൾ വറ്റി വരണ്ടില്ല എന്ന് വിശ്വസിക്കാം ഇത് പോലെ ഓരോ പ്രയാസങ്ങളിലും ദൈവ ദൂതർ വരുമെന്നും പ്രതീഷിക്കാം…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!