24 മണിക്കൂറിനിടെ രാജ്യത്ത് 18,222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.04 കോടിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 228 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,50,798 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ച 19,253 പേര് ആശുപത്രി വിട്ടു. നിലവില്‍ 2,24,190 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1,04,31,639 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,00,56,651 പേര് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 18 കോടി സാമ്പിളുകള്‍ പരിശോധിച്ചു. 24 മണിക്കൂറിനിടെ 9.16 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക പടര്‍ത്തുന്നുണ്ട്. അതിവ്യാപന ശേഷിയുള്ളതാണ് ഈ വൈറസ്. 80ല്‍ അധികം പേര്‍ക്കാണ് ഇതുവരെ അതിവ്യാപന വൈറസ് ബാധ സ്ഥിരീകരിച്ചത്.