
പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതിയായ സുധീഷ് ന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൃത്യത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വരുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന് അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു.
പെരിയ കേസിൽ കേസ് ഫയലുകൾ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.
ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തിൽ അന്വേഷണത്തിനായി സിബിഐ സംഘം പെരിയയിലെത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സുകുമാരൻ നായരായിരുന്നു സംഘത്തലവൻ. കൊലപാതകം നടന്ന സ്ഥലം ഉൾപ്പെടെ സന്ദർശിച്ച സംഘം കൃത്യം പുനരാവിഷ്കരിച്ചിരുന്നു.

