Kerala News

കോഴിക്കോട് സിപിഐഎം, ബിജെപി സംഘർഷം

Kerala: Four CPI(M) workers, three BJP workers injured in clashes | Cities  News,The Indian Express

കോഴിക്കോട് കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം-ബിജെപി സംഘർഷം. വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിനാണ് ആധിപത്യം. 21 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകൾ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.

വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് അഞ്ചിടങ്ങളിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വടകരയിലും പേരാമ്പ്രയിലുമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കൊയിലാണ്ടിയിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ല. ഇതോടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!