
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് . ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ഇന്നലെ 37,040 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

