
സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണനെ ആരോപണമുന്നയിച്ച രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയ നിരാശയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തില്‍ നല്ലതല്ല.
നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ”100 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. പൊതുപണം വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് ചെലവാക്കുന്നത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്”. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

